LSS Revaluation 2026
പരാമർശം:-22/12/2025 ലെ ഇ.എക്‌സ്/എച്ച്(1)/46872/2025/ഡിജിഇ നമ്പർ വിജ്ഞാപനം
സി.എം. കിഡ്സ് സ്കോളർഷിപ്പ് (എൽ.പി) പരീക്ഷയ്ക്ക് പുനർമൂല്യനിർണ്ണയ ത്തിന് അപേക്ഷിക്കാൻ താൽപര്യമുള്ള പരീക്ഷാർത്ഥികൾ 26/05/2026 മുതൽ 05/06/2026 തീയതിയ്ക്കകം ഓൺലൈനായി അപേക്ഷ രജിസ്റ്റർ ചെയ്യേണ്ടതാണ്.
* അപേക്ഷ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന പ്രിൻ്റൗട്ടും, പേപ്പർ ഒന്നിന് 100/-രൂപ നിരക്കിൽ ഫീസും സഹിതം ബന്ധപ്പെട്ട ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
* പേപ്പർ I നും, പേപ്പർ II നും ഒരുമിച്ചോ പ്രത്യേകമായോ പുനർമൂല്യനിർണ്ണയ ത്തിന് അപേക്ഷിക്കാവുന്നതാണ്.
* പുനർമൂല്യനിർണ്ണയ ഫലത്തിൻ്റെ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് തുക മടക്കി നൽകേണ്ടതും, ബാക്കി തുക പരീക്ഷാ സെക്രട്ടറിയുടെ പേരിൽ ഡിമാൻ്റ് ഡ്രാഫ്റ്റ് എടുത്ത് സൂപ്രണ്ട്, എ സെക്ഷൻ, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ അയച്ചു തരേണ്ടതുമാണ്.
* https://bpekerala.in/lss_uss_2026 -വെബ് സൈറ്റ് മുഖേന Revaluation Application ലിങ്ക് ഉപയോഗിച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്.
രക്ഷിതാക്കൾ ചെയ്യേണ്ടത് :
Login Page > https://bpekerala.in/lss_uss_2026 എന്നതിൽ ക്ലിക്ക് ചെയ്ത് ചുവടെ നൽകിയിരിക്കുന്ന LSS Revaluation Application Click Here to Apply എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
പരീക്ഷാര്‍ത്ഥികള്‍ രജിസ്ട്രേഷന്‍ നടത്തുന്നതിനായി രജിസ്റ്റർ നമ്പർ ,ജനന തീയതി എന്നിവ നൽകി View Details ക്ലിക്ക് ചെയ്യുക.
ചുവടെ പ്രത്യക്ഷമാകുന്ന വിവരങ്ങൾ പരിശോധിച്ച് റീ വാല്യൂഷൻ ആവശ്യമായ പേപ്പറുകൾക്ക് നേരെയുള്ള ചെക്ക് ബോക്സിൽ ടിക്ക് നൽകി തുക രേഖപ്പെടുത്തുക.തുടർന്ന് Submit ബട്ടൺ ക്ലിക്ക് ചെയ്യുക.
പ്രിന്റ് ഔട്ട് ഡൌൺലോഡ് ചെയ്ത് രക്ഷിതാവിന്റെ പേരും ഒപ്പ് വച്ച് തുക സഹിതം സ്‌കൂള്‍ പ്രഥമാദ്ധ്യാപകനെ ഏൽപ്പിക്കുക.
സ്‌കൂള്‍ പ്രഥമാദ്ധ്യാപകന്‍ ബന്ധപ്പെട്ട ഉപജില്ലാവിദ്യാഭ്യാസഓഫീസര്‍ക്ക് 05.06.2026 നകം സമര്‍പ്പിക്കേണ്ടതാണ്.
പുനര്‍മുല്യനിര്‍ണ്ണയത്തിന്റെ അടിസ്ഥാനത്തില്‍ സ്കോളര്‍ഷിപ്പ് ലഭിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരില്‍ നിന്നും ഫീസ് ആയി സ്വീകരിച്ച (200രൂപ) തുക തിരികെ ലഭിക്കുന്നതാണ്

0 Comments