Ad Code

Responsive Advertisement

സമ്പൂർണയിൽ പ്രമോഷൻ നടത്താം പുതിയ ഡിവിഷൻ ഉണ്ടാക്കാം


Class Promotion/Transfer ചെയ്യുന്നതിന് മുമ്പ് ആദ്യം പുതിയ വർഷത്തേക്കുള്ളു Divisions Create ചെയ്യേണ്ടതുണ്ട്.



Create/Import New Divisions


Sampoorna Dashboard ൽ മുകളിൽ ആയി കാണുന്ന Class and Divisions എന്നതിൽ ക്ലിക്ക് ചെയ്യുക.

വരുന്ന Menu വിൽ ഏതു ക്ലാസിലാണോ പുതിയ വർഷത്തേക്കുള്ള Divisions Create ചെയ്യേണ്ടത് ആ ക്ലാസിൽ Click ചെയ്യുക. മുകളിൽ New Division and Import Divisions എന്നു കാണാം. അതിൽ New Division എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഓരോ ഡിവിഷനും പ്രത്യേകം പേര് നൽകി തയ്യാറാക്കാവുന്ന രീതിയിൽ ആണ്. അതിന് New Division എന്നതിൽ ക്ലിക്ക് ചെയ്ത് തുറന്ന് വരുന്ന Menu വിൽ Division name (A,B,C) നൽകുക. Start date (02/05/2026) and End date (01/05/2027) നൽകി Save ചെയ്യുക. അതോടെ പുതിയ Division Create ചെയ്യുന്നതാണ്.


  കഴിഞ്ഞ വർഷത്തേ അതേ ക്ലാസുകൾ തന്നെയാണ് ഈ വർഷവും തുടരുന്നത് എങ്കിൽ Menu വിലെ  Import Divisions എന്നത് ഉപയോഗിക്കാവുന്നതാണ്. Import Divisions ക്ലിക്ക് ചെയ്തു കഴിഞ്ഞാൽ Select start date (02/03/2026) and Select end date (01/05/2027) നൽകി താഴെ വന്നിട്ടുള്ള ഈ വർഷവും തുടരേണ്ട Divisions (✔️) നൽകി Submit ചെയ്യുക. New divisions imported successfully എന്ന മേസേജ് കൂടെ പുതിയ Divisions ഉം Create ചെയ്യാവുന്നതാണ്. ശേഷം Class Promotion/Transfer ചെയ്യാവുന്നതാണ്.


---------------

Sampoorna Student Transfers

---------------

കുട്ടികളെ ട്രാൻസ്ഫർ ചെയ്യുന്നതിനായി മെനുവിലെ Class and Divisions എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന ജാലകത്തിൻ്റെ വലത്ത് മുകളിലായി കാണുന്ന Student Transfers എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. വരുന്ന മെനുവിൽ.


Reason (Reason for the transfer.) : EHS നൽകി  Class and Division Select ചെയ്യുക. താഴെ കുട്ടികളെ Tick നൽകി   Select  ചെയ്ത് ലിസ്റ്റു ചെയ്യുന്നത് കാണാം. എല്ലാ കുട്ടികളേയും  ഒരേ ക്ലാസിലേക്ക് ആണ് Transfer ചെയ്യുന്നത് എങ്കിൽ താഴെ കാണുന്ന Select Destination Class and Division നൽകി Submit നൽകിയാൽ കുട്ടികളെ Transfer നൽകുന്ന പ്രക്രിയ പൂർത്തീകരിച്ചു.


ഒരു ക്ലാസിലെ കുട്ടികളെ പല ക്ലാസിലേക്ക് മാറ്റുന്നതിന് Reason (Reason for the transfer.) : EHS നൽകി  Class and Division Select ചെയ്യുക. താഴെ കുട്ടികളെ Tick നൽകി   Select  ചെയ്ത് ലിസ്റ്റു ചെയ്യുന്നത് കാണാം. Tick നൽകിയതിന് മുകളിൽ കാണുന്ന None എന്നതിൽ Click ചെയ്താൽ എല്ലാ കുട്ടികളേയും Select ചെയ്യാവുന്ന രീതിയിലേക്ക് മാറിയതായി കാണാം. ഏതൊക്കെ കുട്ടികളെ മാറ്റേതുണ്ട് എങ്കിൽ ആ കുട്ടികളെ മാത്രം Select ചെയ്ത് താഴെ കാണുന്ന Select Destination Class and Division നൽകി Submit നൽകിയാൽ Select ചെയ്ത കുട്ടികൾ മാത്രം Transfer ആയതായി കാണാം അതേ പ്രക്രിയയിലൂടെ തന്നെ എല്ലാ കുട്ടികളേയും Transfer ചെയ്യാവുന്നതാണ്.

Post a Comment

0 Comments

Ad Code

Responsive Advertisement